IndiaNEWS

ജോണി വാക്കർ; ലോകം മുഴുവനും പ്രശസ്തമായ ഒരു ബ്രാൻഡിൻ്റെ ചരിത്രം

സ്കോട്ട്ലണ്ടിലെ അയർഷയർ എന്ന സ്ഥലത്തായിരുന്നു ലോകം മുഴുവനും പേരുകേട്ട ജോണി വാക്കറിന്റെ ജനനം.ഈ സ്കോച്ച് വിസ്‌കിക്ക് ജോണിവാക്കർ എന്നു പേരു വന്നത് അതേ പേരുള്ള ഒരാളിൽ നിന്നുമായിരുന്നു.ഒരു സാധാരണ കൃഷിക്കാരന്റെ മകനായിരുന്നു ജോണി വാക്കർ. 1819 ൽ ജോണിയുടെ, കൃഷിക്കാരനായ അച്ഛൻ മരണപ്പെട്ടു. ഇതോടെ അവർ കൃഷിസ്ഥലം വിൽക്കുകയും പകരം ഒരു പലചരക്കു കട തുടങ്ങുകയുമായിരുന്നു. പലചരക്ക് വിൽപ്പനയോടൊപ്പം വൈനുകളുടെ വിൽപ്പനയും അവർ ചെയ്തിരുന്നു. കൗമാരപ്രായത്തിൽ തന്നെ ജോണി വാക്കർ തൻ്റെ പുതിയ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
1823 ൽ അവിടത്തെ പുതുക്കിയ എക്സ്സൈസ് ആക്ട് പ്രകാരം വിസ്‌കി നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമുള്ള ടാക്സ് തുക വളരെ കുറയ്ക്കുകയുണ്ടായി. ഇതൊരു പിടിവള്ളിയായി കണ്ടുകൊണ്ട് ജോണി വാക്കർ 1825 മദ്യവിൽപ്പന ആരംഭിച്ചു. തുടക്കത്തിൽ റമ്മും ബ്രാണ്ടിയും വിസ്കിയും ജിന്നുമൊക്കെയായിരുന്നു നിർമ്മാണവും വില്പനയുമെങ്കിൽ പിന്നീടത് വിസ്‌ക്കിയിൽ മാത്രമായി കേന്ദ്രീകരിച്ചു.
വിസ്‌ക്കികൾ നന്നായി വിറ്റുപോയിരുന്നെങ്കിലും താൻ ഉണ്ടാക്കിയ ഉൽപ്പന്നത്തിന് ഒരു ബ്രാൻഡ് നെയിം കണ്ടെത്താൻ ജോണിയ്ക്ക് ആയില്ല. അവസാനം അയാൾ തൻ്റെ സ്വന്തം പേരായ ‘ജോണി വാക്കർ’ എന്നുതന്നെ വിസ്‌ക്കിയ്ക്കും പേരിടുകയായിരുന്നു. വാക്കറുടെ വിസ്‌കി കുറഞ്ഞ മുതൽമുടക്കിൽ നിർമ്മിച്ചിരുന്നതും ബിസിനസ്സ് ചുരുങ്ങിയതുമായിരുന്നുവെങ്കിലും അയർഷയർ എന്ന ആ സ്ഥലത്ത് ജോണിവാക്കറും അയാളുടെ വിസ്ക്കിയും ജനപ്രിയമായിത്തീർന്നു.താമസിയാതെ ലോകം മുഴുവനും!
1857-ൽ ജോണി വാക്കർ മരണമടഞ്ഞുവെങ്കിലും ഇന്നും ലോകം മുഴുവൻ ജോണി വാക്കറിനെ ഓർക്കുന്നു-ആ പ്രശസ്തമായ ഉൽപ്പന്നത്തിന്റെ പേരിൽ !!

Back to top button
error: