KeralaNEWS

അഭിമന്യുവിന്റെ കൊലപാതകം; ഒരു പ്രതി കൂടി അറസ്റ്റില്‍

വള്ളിക്കുന്നത്ത് 15 വയസ്സുകാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിലെ
ഒരു പ്രതി കൂടി അറസ്റ്റിലായി. വള്ളികുന്നം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. മുഖ്യപ്രതിയും ആര്‍എസ്എസ്പ്രവര്‍ത്തകനുമായ സഞ്ജയ്ജിത്ത് രാവിലെ കൊച്ചിയില്‍ കീഴടങ്ങിയിരുന്നു. കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയ സഞ്ജയ്ജിത്തിനെ അരൂര്‍ പൊലീസിന് കൈമാറി. അരൂര്‍ പൊലീസ് കായംകുളം പൊലീസിന് കൈമാറും.

വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ ചന്ത, കുറ്റിയില്‍ തെക്കതില്‍ അമ്പിളികുമാറിന്റെ മകനുമായ അഭിമന്യുവാണ് കഴിഞ്ഞ ദിവസം വള്ളിക്കുന്നം പടയണിവട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ കുത്തേറ്റ് മരിച്ചത്. അഭിമന്യുവിനെ കൂടാതെ വള്ളികുന്നം സ്വദേശികളായ ആദര്‍ശ് (16), കാശിനാഥ് (16) എന്നിവര്‍ക്കും കുത്തേറ്റിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker