KeralaNEWSVIDEO

ജോൺ ബ്രിട്ടാസും ഡോക്ടർ വി ശിവദാസനും സിപിഐഎം രാജ്യസഭാ സ്ഥാനാർഥികൾ

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇരുവരെയും തിരഞ്ഞെടുത്തത്

മുതിർന്ന മാധ്യമപ്രവർത്തകനും കൈരളി ടിവി എം ഡിയുമായ ജോൺ ബ്രിട്ടാസും എസ്എഫ്‌ഐ മുൻ അഖിലേന്ത്യ പ്രസിഡൻ്റ് ഡോ. വി ശിവദാസനും സി പി എമ്മിൻ്റെ രാജ്യസഭ സ്ഥാനാർത്ഥികളാകും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.

മൂന്ന് സീറ്റുകളാണ് കേരളത്തിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗബലത്തിൽ രണ്ട് പേരെ എൽഡിഎഫിനും ഒരാളെ യുഡിഎഫിനും വിജയിപ്പിക്കാം.

കൊവിഡ് സാഹചര്യത്തിൽ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെ പറ്റി ഇരുമുന്നണികളും ആലോചിക്കുന്നുണ്ട്.രണ്ട് സ്ഥാനാർത്ഥികളെ മാത്രം നിർത്തി വോട്ടെടുപ്പ് ഒഴിവാക്കാനാണ് സിപിഐഎമ്മിനുളളിൽ നിലവിലെ ധാരണ.

കെ മോഹനന് ശേഷം പാർട്ടി മാധ്യമ സ്ഥാപനത്തിൽ നിന്നും രാജ്യസഭയിലേക്ക് എത്തുന്ന വ്യക്തിയാണ് ജോൺ ബ്രിട്ടാസ്.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയാണ് ജോൺ ബ്രിട്ടാസ്. സിപിഎം സംസ്ഥാന സമിതി അംഗമാണ് ഡോ.വി ശിവദാസൻ.കാലാവധി കഴിഞ്ഞ രാജ്യസഭാംഗമായ കെ കെ രാഗേഷിന് ഇക്കുറി സീറ്റില്ല.

അതേസമയം യുഡിഎഫിൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പി വി അബ്ദുൾ വഹാബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker