KeralaNEWS

സബ്ഇന്‍സ്‌പെക്ടറെ മൃഗമെന്ന് അധിക്ഷേപിച്ചു; കോഴിക്കോട് ഡിസിപിക്കെതിരെ പരാതി

കോഴിക്കോട് ഡിസിപി ഹേമലത സബ്ഇന്‍സ്‌പെക്ടറെ മൃഗമെന്ന് അധിക്ഷേപിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് അസോസിയേഷന്‍ പരാതി നല്‍കിയതോടെ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് ഡിസിപിയോട് വിശദീകരണം തേടി. സംഭവത്തില്‍ അടിയന്തരമായി മറുപടി നല്‍കണമെന്നാണ് കമ്മിഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷുവിന്റെ തലേന്നു നടത്തിയ വയര്‍ലെസ് കോണ്‍ഫറന്‍സിനിടെയാണ് കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്‌റെ ഡിസിപി കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചത്. ”ഒരു കാര്യം പറഞ്ഞാല്‍ പറഞ്ഞ ഉടന്‍ അനുസരിച്ചോണം. കഴിയില്ലെങ്കില്‍ കഴിവുകേട് പറഞ്ഞു പുറത്തു പോകണം. 7 വാഹനങ്ങളില്‍ ഇപ്പോഴും ഓഫീസര്‍മാരില്ല. നിങ്ങള്‍ മനുഷ്യനോ മറ്റു വല്ലതുമാണോ? നിങ്ങള്‍ മൃഗങ്ങളാണോ?” തുടങ്ങിയ അധിക്ഷേപങ്ങളാണ് വയര്‍ലെസിലൂടെ ഡിസിപി ഉന്നയിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. അതിനാല്‍

ഫ്‌ലയിങ് സ്‌ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്‌ഐ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ വേണമെന്നു നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് നടപ്പാക്കാത്തതിനെ തുടര്‍ന്നായിരുന്നു ഡിസിപിയുടെ പരാമര്‍ശം. എന്നാല്‍ പൊലീസിലെ ആള്‍ക്ഷാമം മൂലമാണു നടപ്പാക്കാന്‍ കഴിയാത്തതെന്നാണ് പൊലീസുകാര്‍ പറയുന്നത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയായിരുന്നു ഡിസിപിയുടെ അധിക്ഷേപം. അതേസമയം, പൊലീസുകാരോടുള്ള ഡിസിപിയുടെ പെരുമാറ്റം നേരത്തെ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനിടെയാണു പുതിയ വിവാദം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker