KeralaNEWS

ഇ.ഡിക്കെതിരായ നിയമനടപടികള്‍ തുടരുമെന്ന്​ സര്‍ക്കാര്‍

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ നിയമനടപടികള്‍ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

നിയമവശം പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാവും. വിചാരണ കോടതിയില്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് ശേഷം കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നാണ്  വ്യക്തമാക്കുന്നത്. രേഖകള്‍ പരിശോധിച്ച് വിചാരണ കോടതിക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശത്തിലാണ് സര്‍ക്കാര്‍ വിചാരണ കോടതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ബോധിപ്പിക്കാനൊരുങ്ങുന്നത്.

അതേസമയം, കേസന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയുടെ നടപടി. ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്ഐആറുളും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

 

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker