LIFEMovie

പിന്നോക്ക വിഭാഗക്കാര്‍ക്ക് സൗജന്യ ചലച്ചിത്രപരിശീലനവുമായി സംവിധായകന്‍ വെട്രിമാരന്‍

തമിഴ് സിനിമാലോകത്തെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് വെട്രിമാരന്‍. നിരവധി തവണ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ വെട്രിമാരന്റെ അവസാന ചിത്രം ധനുഷ് നായകനായ അസുരന്‍ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകന്റെ പുതിയ സംരംഭമാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് കള്‍ച്ചര്‍ എന്ന പേരില്‍ ചലച്ചിത്ര പരിശീലന കേന്ദ്രം ആരംഭിച്ചിരിക്കുകയാണ്. വെട്രിമാരന്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 21-നും 25നും മധ്യേയുളള യോഗ്യരായ യുവതീ-യുവാക്കള്‍ക്കാണ് സൗജന്യമായി പരിശീലനം നല്‍കുക. മാധ്യമവുമായി ബന്ധമില്ലാത്ത (Non Media) വിഷയത്തില്‍ ബിരുദമാണ് പ്രവേശനയോഗ്യത. അഞ്ചു ഘട്ടങ്ങളായിട്ടുള്ള യോഗ്യതാ പരീക്ഷയിലൂടെയാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. പങ്കെടുക്കുന്നവര്‍ക്ക് 100% സബ്സിഡിക്കൊപ്പം ആഹാരവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. http://www.iifcinstitute.com/ എന്ന വെബ് സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker