CrimeNEWS

അഭിമന്യുവിന്റെ കൊലപാതകം; മുഖ്യപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കീഴടങ്ങി

വള്ളിക്കുന്നത്ത് 15 വയസ്സുകാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിലെ മുഖ്യപ്രതി ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജയ് ദത്ത് കീഴടങ്ങി. വെളളിയാഴ്ച രാവിലെ പാലാരിവട്ടം സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. ഇയാളെ വളളിക്കുന്നം സ്റ്റേഷനിലേക്ക് കൊണ്ട് പോകും. അതേസമയം, സഞ്ജയ് ദത്തിന്റെ പിതാവിനേയും സഹോദരനേയും പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു.

വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ ചന്ത, കുറ്റിയില്‍ തെക്കതില്‍ അമ്പിളികുമാറിന്റെ മകനുമായ അഭിമന്യുവാണ് കഴിഞ്ഞ ദിവസം വള്ളിക്കുന്നം പടയണിവട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ കുത്തേറ്റ് മരിച്ചത്. അഭിമന്യുവിനെ കൂടാതെ വള്ളികുന്നം സ്വദേശികളായ ആദര്‍ശ് (16), കാശിനാഥ് (16) എന്നിവര്‍ക്കും കുത്തേറ്റിരുന്നു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker