KeralaNEWS

കെ.എം ഷാജി ചോദ്യം ചെയ്യലിനായി വിജിലന്‍സിന് മുന്നില്‍ ഹാജരായി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി ചോദ്യം ചെയ്യലിനായി വിജിലന്‍സിന് മുന്നില്‍ ഹാജരായി. രാവിലെ പത്ത് മണിയോടെയാണ് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഹാജരായത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനുള്ള നോട്ടീസ് വിജിലന്‍സ് ഷാജിക്ക് കൈമാറിയിരുന്നു.

വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകള്‍ എന്നിവ സംബന്ധിച്ചാകും ചോദ്യം ചെയ്യല്‍. എം.എല്‍.എ.യുടെ അഴീക്കോട്ടെ വീട്ടില്‍നിന്ന് 47,35,500 രൂപ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോര്‍ട്ട് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

കോഴിക്കോട് വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ഏപ്രില്‍ 13 ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയും കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണാഭരണങ്ങളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

അതേസമയം ഷാജിക്ക് പൂര്‍ണ പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്തുണ്ട്. രാഷ്ട്രീയ പകപോക്കല്‍ എന്നാണ് ലീഗിന്റെ വിശദീകരണം. പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും ഷാജിയെ അനുകൂലിച്ച് രംഗതത്തെത്തിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker