CrimeNEWS

സിനിമയിൽ അവസരം നൽകാമെന്ന്‌ വാഗ്ദാനം, പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടൽ, ദമ്പതികൾ അറസ്റ്റിൽ

13 നാണ് കേസിനാസ്പദമായ സംഭവം

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിളിച്ചു വരുത്തി പണവും ആഭരണങ്ങളും കവർന്ന ദമ്പതികൾ അറസ്റ്റിൽ. വൈക്കം ചെമ്പുമുക്ക് സ്വദേശി മ്യാലിൽ വീട്ടിൽ എം എസ് ഗോകുൽ, ഭാര്യ കട്ടപ്പന സ്വദേശിനി ആതിര പ്രസാദ് എന്നിവരാണ് പിടിയിലായത്. കൂട്ടുപ്രതിയായ ടാക്സി ഡ്രൈവറെ പോലീസ് തിരയുകയാണ്.

13 നാണ് കേസിനാസ്പദമായ സംഭവം. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ പ്രതികൾ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഒരു പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി മുഖത്ത് മുളക്സ്പ്രേ അടിക്കും എന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടി അണിഞ്ഞിരുന്ന ഒന്നേകാൽ പവൻ സ്വർണമാലയും ബാഗിലുണ്ടായിരുന്ന ഇരുപതിനായിരം രൂപയും തട്ടിയെടുത്തു. പാലാരിവട്ടത്ത് ആളില്ലാത്ത സ്ഥലത്ത് പെൺകുട്ടിയെ ഇറക്കിവിട്ടു.

അതേ ദിവസം തന്നെ വൈറ്റില ഹബ്ബിൽ നിന്ന് മറ്റൊരു പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി ദേഹോപദ്രവം ഏൽപ്പിക്കുകയും ബാഗിൽ ഉണ്ടായ ഇരുപതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്തതായി വിവരമുണ്ട്. ഈ പെൺകുട്ടിയെയും റോഡിൽ ഇറക്കിവിടുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker