KeralaNEWS

സമുദായ സംഘടനകൾ പരിധിയിൽനിന്ന് പ്രവർത്തിക്കട്ടെ, എൻഎസ്എസിനോട്‌ സിപിഐഎം

സുകുമാരൻനായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം തന്നെയായിരുന്നു

പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ആണ് എൽ എസ് എസ് അടക്കമുള്ള സമുദായ സംഘടനകളോടുള്ള സിപിഎം നിലപാട് വ്യക്തമാക്കുന്നത്. സമുദായ സംഘടനകൾ അവരുടെ പരിധിയിൽ നിന്ന് പ്രവർത്തിക്കട്ടെ. പരിധി വിടുമ്പോഴേ പ്രശ്നമുള്ളൂ. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകൾ തിരുത്തിക്കുന്ന സമീപനമായിരിക്കും ആ സമുദായത്തിൽ നിന്നും ഉണ്ടാകുക എന്നും വിജയരാഘവൻ പറയുന്നു.

സുകുമാരൻനായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം തന്നെയായിരുന്നു. എന്നാൽ സുകുമാരൻ നായർ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന സമുദായം അത് അംഗീകരിക്കില്ലെന്നും അത് തങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയതാണ് എന്നും വിജയരാഘവൻ പറഞ്ഞു.

മതവിശ്വാസം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ യുഡിഎഫും ബിജെപിയും മത്സരിച്ചു. വർഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് എൻഎസ്എസിനെ പോലുള്ള സമുദായസംഘടനകൾ നോക്കുന്നില്ല. ആർഎസ്എസിന്റെ ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവൽക്കരണവുമായും സഹകരിക്കുന്ന രാഷ്ട്രീയത്തിന്റെ വാലാകാൻ സമുദായ സംഘടനകൾ ശ്രമിക്കുന്നത് അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താൽപര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരൻ നായരെ പോലുള്ളവർ നേതാക്കൾ മനസ്സിലാക്കണമെന്ന് എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.

സമദൂര നയം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിരോധ രാഷ്ട്രീയത്തിന്റെ കൂടെ ചേരാൻ എൻഎസ്എസിന് കഴിയില്ലെന്നാണ് കരുതുന്നത്. കാരണം സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും അത് അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിൽ സുകുമാരൻ നായർ എടുത്ത നിലപാടിനൊപ്പം നായർ സമുദായം ഉണ്ടാകില്ലെന്ന് വോട്ട് എണ്ണുമ്പോൾ വ്യക്തമാകും എന്ന് പറഞ്ഞത് അതുകൊണ്ടാണ് – എ വിജയരാഘവൻ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker