CrimeNEWS

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ബാർബർ ഷോപ്പ് തുറന്നു, കടക്കാരനെ മർദ്ദിച്ചു കൊന്ന്‌ പോലീസ്

ഉസ്മാൻപുര പോലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരാണ് ഫിറോസ് ഖാനെ മർദ്ദിച്ചതെന്ന് കുടുംബം പറയുന്നു

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവം. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ബാർബർഷോപ്പ് തുറന്ന കടക്കാരൻ പൊലീസ് മർദ്ദനമേറ്റ് മരിച്ചു. 50 വയസ്സുള്ള ഫിറോസ് ഖാനാണ് പോലീസ് മർദ്ദനത്തെ തുടർന്ന് മരിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഉസ്മാൻപുര പോലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരാണ് ഫിറോസ് ഖാനെ മർദ്ദിച്ചതെന്ന് കുടുംബം പറയുന്നു. മർദ്ദനത്തെ തുടർന്ന് ഫിറോസ് ഖാൻ ഷട്ടറിന് മുകളിലേക്ക് വീണു. തലയ്ക്ക് ഗുരുതരമായി മുറിവേറ്റതിനെ തുടർന്ന് അബോധാവസ്ഥയിലായി. സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.

സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ബാർബർ ഷോപ്പിലും സമീപപ്രദേശങ്ങളിലും ഉള്ള സി സി ടി വിയിൽ എല്ലാം പതിഞ്ഞിട്ടുണ്ടെന്ന് കുടുംബം വിശദീകരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker