KeralaNEWS

പൊതു-സ്വകാര്യ ചടങ്ങുകൾ മുൻകൂട്ടി അറിയിക്കണം, പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ

രണ്ടാഴ്ചകൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു

പൊതു-സ്വകാര്യ ചടങ്ങുകൾ ഉണ്ടെങ്കിൽ നേരത്തെ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. വിവാഹം അടക്കമുള്ള ചടങ്ങുകളും ഇതിലുൾപ്പെടും. ജില്ലാ ഭരണകൂടത്തിൽ നിന്ന് അനുമതി വാങ്ങി ചടങ്ങുകൾ നടത്തണം എന്നല്ല പറയുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് ഈ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കേണ്ടതാണ്. പാക്കറ്റുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

പൊതുപരിപാടികളിൽ പരമാവധി പങ്കെടുക്കുന്നവരുടെ എണ്ണം 150 ആക്കണം. അടച്ചിട്ട കെട്ടിടങ്ങളിലെ പരിപാടികൾക്ക് അനുമതി 75 പേർക്ക് മാത്രം. ബാറുകളും സിനിമ തീയറ്ററുകൾ ഒമ്പതുമണിക്ക് അടക്കണം.

യോഗങ്ങൾ പരമാവധി ഓൺലൈനായി കൂടണം എന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. കടകൾ ഹോം ഡെലിവറി നടത്താനുള്ള നീക്കം നടത്തണം. ട്യൂഷൻ ക്ലാസുകളിൽ കോവിഡ് മാനദണ്ഡം പാലിക്കണം. രണ്ടാഴ്ചകൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker