KeralaNEWS

പണം സൂക്ഷിച്ചിരുന്നത് കട്ടിലിനടിയിലെ രഹസ്യ അറയിൽ, കോഴിക്കോട്ടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 491 ഗ്രാം സ്വർണം

2011 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർധന ഉണ്ടായി എന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ കൂടുതൽ തെളിവുകളുമായി വിജിലൻസ്. കെഎം ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പണം കട്ടിലിനടിയിലെ രഹസ്യഅറയിൽ നിന്നാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.നോട്ടുകെട്ടുകൾ മാറാല പിടിച്ച നിലയിലായിരുന്നു. പണം കുറച്ചുകാലം മുമ്പ് സൂക്ഷിച്ചത് ആണെന്ന് വ്യക്തമാണെന്ന് വിജിലൻസ് കോടതിയെ ധരിപ്പിച്ചു. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത മറ്റ് രേഖകൾ സംബന്ധിച്ച റിപ്പോർട്ടും വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

കോഴിക്കോട്ടെ വീട്ടിൽ നിന്ന് 491 ഗ്രാം സ്വർണം കണ്ടെടുത്തിരുന്നു. വിദേശ യാത്ര നടത്തിയതിന്റെ 28 പാസ്പോർട്ട് രേഖകൾ കോടതിയിൽ ഹാജരാക്കി. ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം ട്രഷറിയിൽ നിക്ഷേപിക്കും.

കേസിൽ ഹാജരാക്കുന്ന രേഖകൾ തിരികെ കിട്ടാൻ അന്വേഷണ ഉദ്യോഗസ്ഥൻ നാളെ കോടതി സമീപിക്കും. ഇതിനുശേഷം ഷാജിയെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

2011 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർധന ഉണ്ടായി എന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള വ്യത്യാസം ഷാജിയിൽ നിന്നുതന്നെ ചോദിച്ചറിയും. എന്നാൽ പണം ബന്ധുവിന്റേത് ആണ് എന്നാണ് ഷാജിയുടെ നിലപാട്. മുസ്ലിം ലീഗിന്റെ പിന്തുണ ഷാജിക്ക് ഉണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker