CrimeNEWS

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട്ടില്‍ കയറി 6 പേരെ പിതാവ് കൊലപ്പെടുത്തി

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട്ടില്‍ കയറി ആറുപേരെ കൊന്ന് പെണ്‍കുട്ടിയുടെ പിതാവ്. പ്രതിയായിരുന്ന വിജയ്യുടെ ഭാര്യയും രണ്ട് വയസ്, ആറുമാസം എന്നിങ്ങനെ പ്രായമുള്ള അച്ഛന്‍, അമ്മായിമാര്‍ എന്നിവരെയാണ് പെണ്‍കുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്ചയാണ് സംഭവം. പ്രതിയുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്നയാള്‍ ബലാത്സംഗം ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ രണ്ടു കുടുംബങ്ങളും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. തുടര്‍ന്ന് വിജയ് വീട്ടില്‍ ഇല്ലായിരുന്ന സമയം പെണ്‍കുട്ടിയുടെ പിതാവ് പുല്ലു വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആറുപേരെയും കൊലപ്പെടുത്തുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുമ്പോള്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന പ്രതിയെയാണ് കണ്ടത്. അയല്‍വാസികളായ ഇരു കുടുംബങ്ങളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും നാട്ടുകാര്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker