IndiaNEWS

കോവിഡ് മാനദണ്ഡം ലംഘിച്ചു; പോലീസിന്റെ മര്‍ദ്ദനമേറ്റ ബാര്‍ബര്‍ഷോപ്പുടമയ്ക്ക് ദാരുണാന്ത്യം

മുംബൈ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കട തുറന്ന ബാര്‍ബര്‍ഷോപ്പുടമ പോലീസിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു.ഫിറോസ് ഖാന്‍ (50) എന്നയാളാണ് മരിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ ഉസ്മാന്‍പുര പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. എസ്.ഐ പര്‍വീന്‍ വാഗും ഹെഡ് കോണ്‍സ്റ്റബിളും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ബാര്‍ബര്‍ഷോപ് തുറന്ന ഫിറോസ് ഖാനെ പോലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബോധം നഷ്ടമായ ഫിറോസ് ഖാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തുടര്‍ന്ന് ഫിറോസ് ഖാന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു.

പിന്നീട് ഔറംഗബാദ് എം.പി ഇംതിയാസ് ജലീല്‍ സ്ഥലത്തെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷം സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസുകാരെ സ്ഥലംമാറ്റുമെന്നുമുള്ള ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker