KeralaNEWS

ആലപ്പുഴ ഷാന്‍ വധക്കേസ്; 2 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയിൽ

സ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ ,മണ്ണഞ്ചേരി സ്വദേശി പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.
മണ്ണഞ്ചേരിപൊന്നാട് റോഡില്‍ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ഷാനിന് വെട്ടേറ്റത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനിന്റെ പുറകില്‍ കാറുകൊണ്ട് ഇടിപ്പിക്കുകയും വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ 4 പേര്‍ വെട്ടുകയുമായിരുന്നു.സംഭവത്തിന്റെ ദൃശ്യം സിസിടിവി ക്യമറയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ആര്‍.എസ്.എസ്സാണ് സംഭവത്തിന് പിന്നില്ലെന്ന് എസ്.ഡി.പി.ഐ നേരത്തെ തന്നെ ആരോപിച്ചിരുന്നു.

Back to top button
error: