KeralaNEWS

കിവാനോ മെലൺ-പുതിയ അതിഥി

രോ വേനൽക്കാലത്തും നമ്മുടെ നാട്ടിൽ പുതിയ പുതിയ പഴങ്ങൾ അവതരിക്കും.പലതും കടൽ കടന്ന് എത്തുന്നവ.അത്തരത്തിലൊന്നാണ്-കിവാനോ മെലൺ.

നമ്മുടെ നാട്ടിൽ പലർക്കും ഇപ്പോഴും പരിചിതമല്ലാത്ത ഒരു ഫലവർഗമാണ് കിവാനോ മെലൺ. ആഫ്രിക്കൻ ഹോൺഡ് കുക്കുംബർ എന്ന വിളിപ്പേരും ഇതിനുണ്ട്. സ്വാദിൽ പാഷൻഫ്രൂട്ടിനോട് ചെറിയ സാമ്യവും ഈ ഫല വർഗ്ഗത്തിൽ ഉണ്ട്. പുളി കലർന്ന മധുരം അതാണ് രുചി. എന്നാൽ ഇതിനൊപ്പം പഞ്ചസാര ചേർത്താൽ നമ്മുടെ സ്വാദ് മുകുളങ്ങളെ ത്രസിപ്പിക്കാൻ മറ്റൊന്നും വേണ്ട.

പഴത്തിന്റെ രുചിയിൽ മാത്രമല്ല ഇതിന്റെ മാംസളമായ ഉൾഭാഗത്തിന് ഫാഷൻഫ്രൂട്ടിനോട് ചെറിയ സാദൃശ്യമുണ്ട്. വെള്ളരിയുടെ ആകൃതിയും വലുപ്പത്തിൽ അല്പംകൂടി ചെറുതുമായ വിത്തുകൾ ഇവയിൽ കാണപ്പെടാം. കാഠിന്യമേറിയ ഇതിൻറെ പുറംതോട് കത്തികൊണ്ട് മുറിച്ചാൽ അകത്ത് നൂറുകണക്കിന് വിത്തുകൾ ദശയിൽ പൊതിഞ്ഞ് നിറഞ്ഞിരിക്കുന്നത് കാണാം. ഇങ്ങനെ അടക്കിവെച്ചിരിക്കുന്ന പോലുള്ള വിത്തുകൾ നയനമനോഹരം ആണ്.
ഇത് എല്ലാം പാത്രത്തിലേക്ക് ശേഖരിച്ച് പഞ്ചസാര കൂട്ടി മിക്സിയിൽ അടിച്ചു അൽപം വെള്ളവും ചേർത്താൽ ഒന്നാന്തരം സോഫ്റ്റ് ഡ്രിങ്ക് റെഡിയായി. ഈ ഫലവർഗ്ഗത്തിൽ ഏകദേശം 21 മൂലകങ്ങൾ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൻറെ പുറംതൊലിയിൽ ധാരാളം മുള്ളുകളുണ്ട്. മുരിക്കിൻ ഉള്ളിലെ ആകൃതിയാണ് ഇവയ്ക്ക്. ചെടിയുടെ വള്ളികളിലും ധാരാളം മുള്ളുകൾ കാണാം. ഒരു പഴത്തിന് കൈപ്പത്തിയുടെ വലുപ്പമാണ് ഉള്ളത്. ഇളംപ്രായത്തിൽ പച്ചനിറമുള്ള പുറംതോട് പഴം മൂക്കുന്നതിനുശരിച്ചു മഞ്ഞ നിറമാകുന്നു. പൊട്ടിച്ചെടുക്കാൻ വളർച്ച എത്തുമ്പോൾ സ്വർണത്തിന്റെ നിറമാകും. ചെടി മുഴുവനായി ഉണങ്ങി പോയാലും ഉണങ്ങിയ കായ്കൾ തണ്ടിന്മേൽ തൂങ്ങിക്കിടക്കും.
വിത്തു പാകിയാണ് കൃഷി ആരംഭിക്കുന്നത്. ചെടിയുടെ ആയുസ്സ് ഏകദേശം മൂന്നുമാസം. ഈ കാലയളവിൽ ചെടിയിലെ ഏകദേശം ഇരുപത്തിയഞ്ചോളം പഴങ്ങൾ ഉണ്ടാകും.
ഇവയുടെ ഭാരം ഏകദേശം 250 ഗ്രാം ആണ്. വിത്തുകൾ സൂക്ഷിച്ചുവയ്ക്കണമെങ്കിൽ തണലിൽ വിരിച്ചിട്ട് ഉണക്കണം. മറ്റു ഫലവർഗങ്ങളുടെ കൃഷി പോലെ തന്നെയാണ് ഇവയുടെത്. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ അടിവളമായി നൽകാം. കൃത്യമായ സമയത്ത് മന പ്രയോഗം നടത്തണം.

Back to top button
error: