KeralaNEWS

കോവിഡ് വാക്‌സിന്‍ ക്ഷാമം; പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടി വന്നേക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് വാക്‌സിന്‍ ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടി വന്നേക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കൂടുതല്‍ വാക്‌സിനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാക്‌സിന്റെ ക്ഷാമം സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യം സൃഷ്ടിക്കുന്നു ആയതിനാല്‍ രോഗതീവ്രതയുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവന്‍ മാത്രമല്ല, ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മെഗാ വാക്സിനേഷന്‍ ക്യാമ്പിലൂടെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള ദൗത്യം കേരളം നിര്‍വഹിക്കുമ്പോള്‍ വാക്സിന്‍ ക്ഷാമം നേരിടുന്ന കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭ്യമായിട്ടില്ലെന്നും കൂടുതല്‍ വാക്സിന്‍ ഡോസ് നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.അടുത്ത ദിവസങ്ങളില്‍ വലിയ തോതില്‍ വാക്സിന്‍ ലഭ്യമായിട്ടില്ലെങ്കില്‍ സംസ്ഥാനത്തെ മെഗാ വാക്സിനേഷന്‍ പദ്ധതി അവതാളത്തിലാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker