KeralaNEWS

സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം പന്ത്രണ്ടാം ദിവസം

 

പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ നടത്തി വരുന്ന നിൽപ് സമരം പന്ത്രണ്ടാം ദിവസം പിന്നിട്ടു. ഞായറാഴ്ച വയനാട് ജില്ല കമ്മിറ്റിയുടെ
നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

പ്രതിഷേധം കെ ജി എം ഒ എ മുന്‍ എഡിറ്റർ ഡോ. ജോസഫ് ഗോമസ് ഉദ്ഘാടനം ചെയ്തു.
ഡോക്ടർമാരെ തെരുവിലിറക്കാതെയും പണിമുടക്കിലേക്ക് തള്ളിവിടാതെയും ന്യായമായ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

അനിശ്ചിതകാല സമരത്തിന്റെ പതിമൂന്നാം ദിവസമായ തിങ്കളാഴ്ച കെ ജി എം ഒ എ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.

Back to top button
error: