CrimeNEWS

അഭിമന്യുവിന്റെ കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു, 2 പേര്‍ കസ്റ്റഡിയില്‍

വള്ളിക്കുന്നത്ത് 15 വയസ്സുകാരന്‍ അഭിമന്യുവിനെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി സഞ്ജയ് ദത്താണ് തിരിച്ചറിഞ്ഞു. അഭിമന്യുവും സുഹൃത്തുക്കളും തര്‍ക്കത്തിലേര്‍പ്പെട്ട സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളാണ് സഞ്ജയ് ദത്ത്. അതേസമയം, സഞ്ജയ് ദത്തിന്റെ പിതാവിനേയും സഹോദരനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. വളളകുന്നത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും പുത്തന്‍ ചന്ത, കുറ്റിയില്‍ തെക്കതില്‍ അമ്പിളികുമാറിന്റെ മകനുമാണ് കൊല്ലപ്പെട്ട അഭിമന്യു. പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വള്ളിക്കുന്നം പടയണിവട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ ആണ് കൊലപാതകം നടത്തിയത്.

അഭിമന്യു അടക്കം മൂന്ന് പേര്‍ക്കാണ് കുത്തേറ്റത്. വള്ളികുന്നം സ്വദേശികളായ ആദര്‍ശ് (16), കാശിനാഥ് (16) എന്നിവര്‍ക്കാണ് കുത്തേറ്റത്. നേരത്തെ വള്ളിക്കുന്നത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ സഹോദരന്‍ അടക്കമുള്ളവരുമായി നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തര്‍ക്കമുണ്ടായിരുന്നു.

അതേസമയം, പൊലീസ് അഭിമന്യുവിന്റെത് രാഷ്ട്രീയ കൊലപാതകം എന്ന് വിശേഷിപ്പിക്കുന്നില്ല. നേരത്തെ സ്ഥലത്ത് ആര്‍എസ്എസ് – സിപിഎം തര്‍ക്കമുണ്ടായപ്പോള്‍ പ്രശ്‌നപരിഹാരത്തിന് പോലീസ് ഇടപെട്ടിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker