NewsThen Special

രണ്ടാം കോവിഡ് തരംഗത്തിലും മാസ്ക്ക് പോലുമില്ലാതെ ആളുകൾ ഒരുമിച്ചുകൂടുന്ന കുംഭമേള വിമർശിക്കപ്പെടാത്തത് എന്ത് കൊണ്ട്? വിമർശനമുന്നയിച്ച് പാർവതി തിരുവോത്ത്

കുംഭമേളയെക്കുറിച്ച് മാധ്യമപ്രവർത്തകൻ ആൻഡ്ര ബോജസ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റും പാർവതി പങ്കുവെച്ചു

കോവിഡ് പശ്ചാത്തലത്തിൽ കുംഭമേള സംഘടിപ്പിക്കുന്നതിനെ വിമർശിച്ച് നടി പാർവ്വതി തിരുവോത്ത്. കുംഭമേളയെ കുറിച്ചും തബ്‌ലീഗ് ജമാഅത്തിനെ കുറിച്ചും പറയുന്ന ഈ കമന്ററി കാണുക, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശബ്ദം ” കുംഭമേളയിൽ പങ്കെടുത്ത് നൂറിലേറെ പേർക്ക് കോവിഡ് ബാധിച്ചതായ “വൈസ് ഇന്ത്യ” വാർത്ത പങ്കുവെച്ചുകൊണ്ട് പാർവതി കുറിച്ചു.

കുംഭമേളയെക്കുറിച്ച് മാധ്യമപ്രവർത്തകൻ ആൻഡ്ര ബോജസ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റും പാർവതി പങ്കുവെച്ചു. ” ആയിരക്കണക്കിന് ആളുകൾ മാസ്ക് പോലുമില്ലാതെ ഒരുമിച്ചുകൂടുന്ന കുംഭമേളയെ എന്തുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങൾ വിമർശിക്കാത്തത് ? അവിടെ ആവശ്യത്തിന് വാക്സിനുകളും ബെഡും ലഭ്യമല്ല. എന്നിട്ടും എങ്ങിനെ ഇത് അനുവദിക്കുന്നു? “എന്നാണ് ആൻഡ്ര ബോജസ് ചോദിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker