KeralaNEWS

ഭീമാ ജ്വല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടിലെ മോഷണം വൻ സുരക്ഷാ സന്നാഹങ്ങൾ മറികടന്ന്

ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും ഒന്നിലേറെ നായ്ക്കളും ഈ വീട്ടിലുണ്ട്

കവടിയാറിലെ അതിസുരക്ഷാ മേഖലയിലാണ് ഭീമ ജ്വല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്. വീടിന്റെ വാതിലോ ജനലോ തകർക്കാതെയാണ് മോഷ്ടാവ് അകത്തുകയറിയത്.

വീടിന് പിൻ വശത്തായി ഉള്ളിലേക്ക് തുറക്കാവുന്ന ഡോർ വഴി മോഷ്ടാവ് അകത്തു കടന്നു എന്നാണ് നിഗമനം. ബുധനാഴ്ച പുലർച്ചെയായിരുന്നു മോഷണം. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത് എന്നാണ് വിവരം.

ഗോവിന്ദന്റെ മകൾ വ്യാഴാഴ്ച ബംഗളൂരുവിലേക്ക് പോകാനായി ഇരിക്കുകയായിരുന്നു. ഇതിനായി തയ്യാറാക്കിവെച്ച ബാഗിൽ നിന്നാണ് ബ്രേസ്‌ലെറ്റ്, മോതിരം, കമ്മൽ എന്നിവ നഷ്ടമായത്.

രാജ്ഭവന് സമീപമാണ് വീട്. ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും ഒന്നിലേറെ നായ്ക്കളും ഈ വീട്ടിലുണ്ട്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker