CrimeNEWS

വള്ളിക്കുന്നത്ത് 15 വയസ്സുകാരനെ കുത്തിക്കൊന്നത് ആർഎസ്എസുകാർ എന്ന് സിപിഐഎം

അഭിമന്യു അടക്കം മൂന്ന് പേർക്കാണ് കുത്തേറ്റത്

വള്ളിക്കുന്നത്ത് 15 വയസ്സുകാരൻ അഭിമന്യുവിനെ കുത്തിക്കൊന്നത് ആർഎസ്എസുകാർ എന്ന് സിപിഐ എം. വള്ളിക്കുന്നം പടയണിവട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ ആണ് കൊലപാതകം നടത്തിയത്.

അഭിമന്യു അടക്കം മൂന്ന് പേർക്കാണ് കുത്തേറ്റത്. നേരത്തെ വള്ളിക്കുന്നത്ത് രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ സഹോദരൻ അടക്കമുള്ളവരുമായി നേരത്തെ ആർഎസ്എസ് പ്രവർത്തകർ തർക്കമുണ്ടായിരുന്നു.

അതേസമയം പൊലീസ് അഭിമന്യുവിന്റെത് രാഷ്ട്രീയ കൊലപാതകം എന്ന് വിശേഷിപ്പിക്കുന്നില്ല. നേരത്തെ സ്ഥലത്ത് ആർഎസ്എസ് – സിപിഎം തർക്കമുണ്ടായപ്പോൾ പ്രശ്നപരിഹാരത്തിന് പോലീസ് ഇടപെട്ടിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker