NewsThen Special

യാഥാർഥ്യങ്ങളുടെ” ഇനി ഈ തീരത്ത് “

നിരവധി സിനിമ, ഷോർട് ഫിലിമിലൂടെ ശ്രദ്ധ നേടിയ സുജീഷ് കുന്നുമ്മക്കരയ്ക്കൊപ്പം അലീഷാ ജോർജ്, അൻവിത നീരജ് അഷറഫ് മാലി, കണ്ണൻ മുഹറഖ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന "ഇനി ഈ തീരത്ത് " ആൽബം കാറ്റഗറിയിൽ വളരെ വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നു

അജിത് പുതുക്കാട്ടിൽ നിർമിച്ചു സന്ദീപ് അജിത് കുമാർ സംവിധാനം നിർവഹിച്ച പുതിയ സംഗീത ആൽബം ആണ് “ഇനി ഈ തീരത്ത് “ഇന്നിന്റെ സംഭവ വികാസങ്ങളിലൂടെ സഞ്ചരിക്കുന്ന ആൽബം കേരളത്തിൽ നടന്ന സംഭവകഥയുമായി ചില സാദൃശ്യങ്ങൾ കാണാൻ കഴിയും. മുബൈ പശ്ചാത്തലത്തിൽ തുടങ്ങി കേരളത്തിലേക്ക് കഥ എത്തുമ്പോൾ ഒരമ്മ സ്വന്തം താൽപ്പര്യത്തിനു വേണ്ടി തന്റെ കുഞ്ഞിനോട് ചെയ്യുന്ന കാര്യങ്ങൾ ഒരു പാട്ടിലൂടെ അതിന്റെ തീവ്രതയോടെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.

വി. ദേവാനന്ദ് അഞ്ജലി സുഗുണൻ എന്നിവർ പാടിയ ഗാനത്തിന്റെ രചനയും, സംഗീതവും വരുൺ രാഘവ് നിർവഹിച്ചിരിക്കുന്നു. നിരവധി സിനിമ, ഷോർട് ഫിലിമിലൂടെ ശ്രദ്ധ നേടിയ സുജീഷ് കുന്നുമ്മക്കരയ്ക്കൊപ്പം അലീഷാ ജോർജ്, അൻവിത നീരജ് അഷറഫ് മാലി, കണ്ണൻ മുഹറഖ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന “ഇനി ഈ തീരത്ത് ” ആൽബം കാറ്റഗറിയിൽ വളരെ വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നു. എടുത്തു പറയേണ്ട ഒരു കാര്യം ആൽബത്തിന്റെ ഛായാഗ്രാഹണം ആണ് നഹിയാന്റെ ക്യാമറ മികച്ച നിലവാരം പുലർത്തുന്നു. ആർട്ട്‌ :ലാലു തട്ടോളിക്കര മേക്കപ്പ് :സുധീഷ് കരിയാട്, അസോ ക്യാമറ :ഹരികൃഷ്ണൻ, നജ്മൽ നവാസ്, ബിജിഎം :സുവീഷ് വിശ്വ

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker