KeralaNEWS

ഓപ്പറേഷൻ കാവൽ: ഇതുവരെ അറസ്റ്റിലായത് ഇരുന്നൂറോളം പേർ

തിരുവനന്തപുരം:പോ​ത്ത​ൻ​കോ​ട് കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിൽ  ഗു​ണ്ടക​ളെ അ​മ​ർ​ച്ച ചെയ്യാനായി ആരംഭിച്ച പ്രത്യേക ദൗത്യമായ ഓ​പ്പ​റേ​ഷ​ൻ കാവലിൽ ഇതുവരെ അറസ്റ്റിലായത് ഇരുന്നൂറോളം ആളുകൾ.

ഗു​ണ്ടാ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നടപടികളുമായാണ് പോലീസ്  മു​ന്നോ​ട്ട് ​പോകുന്നത്.പോ​ത്ത​ൻ​കോ​ട് കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗു​ണ്ടക​ളെ അ​മ​ർ​ച്ച ചെ​യ്യാ​നു​ള്ള ഓ​പ്പ​റേ​ഷ​ൻ കാ​വ​ൽ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക ദൗ​ത്യം ആ​രം​ഭി​ച്ച​ത്.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം തി​രു​വ​ന​ന്ത​പു​രം റേ​ഞ്ചി​ൽ ഡി​ഐ​ജി സ​ഞ്ജ​യ്കു​മാ​ർ ഗു​രു​ഡി​ൻ നേ​രി​ട്ടാ​ണ് ഗു​ണ്ടാ ല​ഹ​രി​മ​രു​ന്ന് സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂന്നു ദി​വ​സ​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽനി​ന്നാ​യി നൂറ്റമ്പതോളം പേ​രെ​യും മ​റ്റ് ജി​ല്ല​ക​ളി​ൽനി​ന്നാ​യി അ​ൻ​പ​ത് പേരെയുമാണ് ഇതുവരെ അ​റ​സ്റ്റ് ചെയ്തിരിക്കുന്നത്.തുടർ ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി

Back to top button
error: