IndiaNEWS

മംഗളൂരു ബോട്ടപകടം; ബോട്ട് നിയന്ത്രണംവിട്ട് കപ്പല്‍ചാലിലേക്ക് കയറി‌

ബോട്ട് കപ്പല്‍ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതാണ് മംഗളൂരു ബോട്ടപകടത്തിന് കാരണമെന്ന് കോസ്റ്റല്‍ പോലീസ്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ നല്‍കിയ അടിസ്ഥാനത്തിലാണ് പോലീസ് ഇങ്ങനെ ഒരു നിഗമനത്തിലെത്തിച്ചേര്‍ന്നത്. അതേസമയം, അപകടത്തില്‍ കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കായുളള തിരച്ചില്‍ ശക്തമായി തുടരുകയാണ്. എന്നാല്‍ ബോട്ടിന്റെ ഭൂരിഭാഗവും ഇതിനകം കടലില്‍ മുങ്ങിയത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

ഭക്ഷണത്തിന് ശേഷം മത്സ്യത്തൊഴിലാളികള്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണ് ബോട്ട് നിയന്ത്രണം വിട്ട് കപ്പല്‍ ചാലിലേക്ക് കയറി ചരക്കുകപ്പലുകളില്‍ ഇടിച്ചത്.
ബോട്ടിനു താഴെയുളള ഭാഗത്തെ ക്യാബിനില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്. കാസര്‍കോട് കോസ്റ്റല്‍ പൊലീസും തിരച്ചില്‍ നടത്തുന്നുണ്ട്.

ചൊവ്വഴാച്ചയാണ് ബേപ്പൂരില്‍നിന്ന് കടലില്‍ പോയ ബോട്ട് ചരക്കുകപ്പലുമായി കൂട്ടിയിടിച്ചത്. മൂന്നു പേരാണ് ഇതിനകം മരിച്ചത്. രണ്ടുപേരെ നിസാര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ടവരെല്ലാം തമിഴ്‌നാട്, ബംഗാള്‍ സ്വദേശികളാണ്. മംഗളൂരു പുറംകടലില്‍ 51 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker