KeralaNEWS

ലോ അക്കാദമി ലോ കോളേജ് ഡയറക്ടര്‍ ഡോ. എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

കേരള ലോ അക്കാദമി ലോ കോളേജ് സ്ഥാപക ഡയറക്ടർ ഡോ. എൻ.നാരായണന്‍ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.

കേരളത്തിന്റെ നിയമപഠന മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണന്‍ നായര്‍. ജീവിതകാലം മുഴുവന്‍ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതല്‍ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്‌നിച്ചു.സിപിഐ എം നേതാവ്‌ കോലിയക്കോട് കൃഷ്ണന്‍നായര്‍ സഹോദരനാണ്. സംസ്‌കാരം നാളെ നടക്കും

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker