
രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയായി ഇംഗ്ലീഷ് താരങ്ങൾക്ക് പരിക്ക്. ജോഫ്രാ അർച്ചറിന് പിന്നാലെ ബെൻ സ്റ്റോക്സും പരിക്കിന്റെ പിടിയിലായി.
ഫീൽഡിങ്ങിനിടെ കൈവിരലിന് പരിക്കേൽക്കുകയായിരുന്നു ബെൻ
സ്റ്റോക്സിന്. ഐപിഎല്ലിലെ ഇനിയുള്ള മത്സരങ്ങൾ എല്ലാം സ്റ്റോക്സിന് നഷ്ടമാകും.
പഞ്ചാബ് കിംഗ്സിന് എതിരായ ആദ്യമത്സരത്തിൽ ഗെയിലിന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സ്റ്റോക്സിന് പരിക്കേറ്റത്. ആർച്ചറിന് പിന്നാലെ സ്റ്റോക്സിനും പരിക്കേറ്റത് രാജസ്ഥാൻ റോയൽസിന്റെ സാധ്യതകളെ സാരമായി ബാധിക്കും.