KeralaNEWS

സിബിഎസ്ഇ എസ്.എസ്.എൽ.സി പരീക്ഷ റദ്ദാക്കി; പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്ഇ എസ്.എസ്.എൽ.സി പരീക്ഷ റദ്ദാക്കി. മാത്രമല്ല പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷതയില്‍ , വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ജൂണ്‍ ഒന്നിന് ശേഷം തീരുമാനമെടുക്കും.

ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുകയെന്ന് അറിയിച്ചു.എന്നാല്‍ ഈ വിലയിരുത്തലില്‍ വിദ്യാര്‍ത്ഥി സംതൃപ്തനല്ലെങ്കില്‍ കോവിഡ് സാഹചര്യം മാറുന്ന മുറയ്ക്ക് വിദ്യാര്‍ഥിക്ക് പരീക്ഷയെഴുതാമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker