KeralaNEWS

ഷാജിയെ സംരക്ഷിക്കാൻ ലീഗ്, പൂർണ്ണ പിന്തുണയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

കഴിഞ്ഞദിവസം കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു

കെഎം ഷാജിയെ സംരക്ഷിക്കാൻ മുസ്ലിംലീഗ് തീരുമാനം. ഷാജിയെ സർക്കാർ വേട്ടയാടുകയാണെന്ന് മുസ്ലിംലീഗ് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഷാജിക്കൊപ്പം ആണ് പാർട്ടി. കണ്ണൂർ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ ആരോപിച്ചു.

കഴിഞ്ഞദിവസം കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിൽ ഒരേ സമയം ആയിരുന്നു റെയ്ഡ് നടത്തിയത്. റെയ്ഡിൽ കണ്ണൂരിലെ വീട്ടിൽനിന്ന് അരക്കോടി രൂപയാണ് പിടിച്ചെടുത്തത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് ചില നിർണായക രേഖകളും വിജിലൻസ് കണ്ടെത്തിയിരുന്നു. എംഎൽഎ ആയതിനുശേഷം 28 തവണയാണ് ഷാജി വിദേശയാത്ര നടത്തിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഉണ്ടെന്നാണ് വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്. 2011 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് വരവിൽ കൂടുതൽ വരുമാനം ഉള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker