Big Breaking

ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവന്‍ കവര്‍ന്ന സംഭവം; 5 പേര്‍ പിടിയില്‍

തിരുവനന്തപുരത്ത് ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവന്‍ കവര്‍ന്ന സംഭവത്തിലെ 5 പേര്‍ പിടിയില്‍. പെരുമാറ, പളളിപ്പുറം സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. ഇവരെ കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. 12 അംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. അതിനാല്‍ ബാക്കിയുളളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ മംഗലപുരം കുറക്കോട് ടെക്നോസിറ്റിക്കു സമീപം വച്ചാണ് ആഭരണ വ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും ഡ്രൈവര്‍ അരുണിനെയും ബന്ധു ലക്ഷ്മണനെയും ഇവര്‍ യാത്രചെയ്തിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി 12 അംഗസംഘം സ്വര്‍ണം കവര്‍ന്നത്.

നെയ്യാറ്റിന്‍കര ഭാഗത്തുനിന്നും നിന്നെത്തിയ സമ്പത്തിനെ പിന്തുടര്‍ന്നാണ് അക്രമിസംഘം കാറിലെത്തിയത്. ആറ്റിങ്ങലിലെ ഒരു ജൂവലറിയിലേക്കു കൊടുക്കാനായി കൊണ്ടുവന്ന നൂറുപവനോളം വരുന്ന സ്വര്‍ണമാണ് ഇവര്‍ കൈക്കലാക്കിയത്. കഴിഞ്ഞദിവസം പ്രതികള്‍ സഞ്ചരിച്ച കാറുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ച് പ്രതികളെ പോലീസ് പിടികൂടിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker