Pravasi

കോവിഡ് വ്യാപനം; ഒമാനില്‍ ഇന്ന് മുതല്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒമാനില്‍ ഇന്ന് മുതല്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 9 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് കര്‍ഫ്യൂ. ഈ സമയം വാണിജ്യസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. വാഹന യാത്രയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്നു ടണ്‍ ഭാരമുള്ള ട്രക്കുകള്‍, ഷിഫ്റ്റ് സംവിധാനത്തിലുള്ള ഫാര്‍മസികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇളവ് ലഭിക്കും. രാത്രി സമയം വിതരണ സേവനങ്ങള്‍ക്കും വിലക്കുണ്ട്. പള്ളികളില്‍ കൂട്ടമായുള്ള തറാവീഹ് പാടില്ല. പൊതുസ്ഥലങ്ങളിലും ടെന്റുകളിലും പള്ളികളിലുമുള്ള ഇഫ്താറുകള്‍ നിരോധിച്ചു. സ്വകാര്യ ഇടങ്ങളിലും ഇഫ്താറിനായി ഒത്തുചേരാന്‍ പാടില്ല. സാമൂഹിക, കായിക, സാംസ്‌കാരിക പരിപാടികളും സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും വിലക്കിയിട്ടുണ്ട്.

അതേസമയം, കോവിഡ് വ്യാപനം കുറഞ്ഞാല്‍ റമസാനില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker