LIFEMovie

നെയ്യാറ്റിന്‍കര ഗോപന്റെ ”ആറാട്ട്” ; ടീസര്‍ പുറത്ത്‌

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പോജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം പൂര്‍ണമായും ഒരു മാസ് എന്റര്‍ടൈനറായിരിക്കുമെന്നും എന്നതാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ചിത്രത്തിന്റേതായി പുറത്ത് വന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.

ഒരു പ്രത്യേക സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര ഗോപനെന്ന കഥാപാത്രത്തിന് പാലക്കാട്ടേ ഒരു ഗ്രാമത്തിലെത്തിപ്പെടേണ്ടി വരികയും തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വിജയ് ഉലഗനാഥന്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker