LIFEMovie

അമ്മയ്‌ക്കൊരു വിഷുക്കൈനീട്ടം ആല്‍ബം; 9 ചലച്ചിത്രതാരങ്ങളൊന്നിച്ച് റിലീസ് ചെയ്യുന്നു

ചരിത്രത്തില്‍ ആദ്യമായി ഒമ്പത് ചലച്ചിത്രതാരങ്ങളൊന്നിച്ച് നവതാരവസന്തം എന്ന
പേരില്‍ ഒരുഗാനം ഒന്നിച്ച് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നു. പ്രവീണ്‍ ഇറവങ്കര സംവിധാനം ചെയ്യുന്ന അമ്മയ്‌ക്കൊരു വിഷുകൈനീട്ടം എന്ന ആല്‍ബം ബീന ആന്റണി,വത്സലാ മേനോന്‍,മൃദുല വിജയ്,ആരതി സോജന്‍,മനു വര്‍മ്മ,അര്‍ച്ചനാ മനോജ്,നിരഞ്ജന്‍,മനു നായര്‍,സിന്ധു വര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് റിലീസ് ചെയ്യുന്നത്.

അതേസമയം, ആല്‍ബത്തിന്റെ ഔദ്യോഗിക റിലീസ് ഇന്ന് കടമ്മനിട്ട വാസുദേവന്‍പിളള സജി ചെറിയാന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.

ചെങ്ങന്നൂരുളള കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമ ഷൂട്ട് ചെയ്ത ചാമക്കാവ് എന്ന ക്ഷേത്രത്തിലെ ആല്‍ബമാണിത് എന്ന മറ്റൊരു പ്രത്യേകത കൂടി ഈ ആല്‍ബത്തിനുണ്ട്.നിര്‍മ്മാണം അജയകുമാര്‍, ആലപിച്ചിരിക്കുന്നത് സരിത അജയ്.
ഗാനരചന ഷൈജു യശോധരന്‍, സംഗീതം ലോയ്‌സ് കെ.ജെ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker