KeralaNEWS

മൂന്നാഴ്ച പിന്നിട്ടു, സനു മോഹൻ എവിടെ? വൈഗ മരിച്ചതെങ്ങനെ?

കേരളത്തിലും തമിഴ്നാട്ടിലുമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല

മൂന്നാഴ്ച പിന്നിട്ടിട്ടും വൈഗയുടെ മരണം സംബന്ധിച്ചും പിതാവ് സനു മോഹന്റെ തിരോധാനം സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ ഇല്ലാതെ അന്വേഷണസംഘം. കേരളത്തിലും തമിഴ്നാട്ടിലുമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല.

സനു മോഹൻ തന്ത്രപരമായി സംഭവം ആസൂത്രണം ചെയ്തതാണോ അതോ മറ്റാരെങ്കിലും ആസൂത്രണം ചെയ്തതാണോ എന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടായിട്ടില്ല. കാണാതാകുന്നതിനു മുമ്പ് തന്നെ ഇയാൾ തന്റെ ഫോൺ ഒഴിവാക്കിയത് ഒരു ആസൂത്രണം ഉണ്ടായിരുന്നു എന്നതിന് സൂചനയായി അന്വേഷണസംഘം കരുതുന്നു.

ബന്ധുക്കളോട് വലിയ അടുപ്പം കാണിക്കാതിരുന്ന സനു മോഹൻ ആറുമാസമായി ഇവരോട് അടുപ്പം കാണിച്ചിരുന്നു. ഓണത്തിന് ഉൾപ്പെടെ പലതവണ ഭാര്യയേയും മകളെയും കൂട്ടി ബന്ധുവീടുകളിലും സനൂ മേനോൻ സന്ദർശിച്ചിരുന്നു. എന്നാൽ സാമ്പത്തിക ഇടപാട് ഉൾപ്പെടെ ഭാര്യയോടും കുടുംബത്തോടും ഇയാൾ പലതും ഒളിച്ചുവച്ചിരുന്നതായി പലരും കരുതുന്നു.

മകളെ സിനിമാരംഗത്ത് എത്തിക്കാൻ സനു മോഹൻ ശ്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രമുഖനായ ഒരു സംവിധായകനുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയിരുന്നതായും വ്യക്തമായി. മകളെ സനു മോഹൻ അപായപ്പെടുത്തിയോ അതോ മാറ്റാരെങ്കിലുമോ എന്നത് സംബന്ധിച്ച് വ്യക്തത കൂടി അന്വേഷണസംഘം തേടുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker