CrimeNEWS

രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റി, കാൽ ബലമായി പിരിച്ചൊടിച്ചു,മൂന്നര വയസുകാരി നേരിട്ടത് സമാനതകൾ ഇല്ലാത്ത പീഡനം

നിരവധി പൊട്ടലുകളും മുറിവുകളും കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്

കോട്ടയം മെഡിക്കൽ കോളേജിൽ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന് നേരിടേണ്ടിവന്നത് കൊടിയ പീഡനം എന്ന് മെഡിക്കൽ ബോർഡ്. ക്രൂരമായ ലൈംഗിക അതിക്രമത്തിന്റെ ശേഷിപ്പുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ട്. രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റി. ഇക്കാര്യം കുട്ടി ഡോക്ടർമാരോട് തുറന്നു പറഞ്ഞിട്ടുണ്ട്.

നിരവധി പൊട്ടലുകളും മുറിവുകളും കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കാൻ ആണ് തീരുമാനം. 10 കിലോഗ്രാം മാത്രമാണ് കുട്ടിയുടെ തൂക്കം.

പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ മൂവാറ്റുപുഴ പോലീസ് സംഘം കുഞ്ഞിന്റെ അച്ഛനെയും രണ്ടാനമ്മയെയും വീണ്ടും ചോദ്യം ചെയ്യും. കുട്ടിയുടെ തലയോട്ടി, കൈവിരൽ, വാരിയെല്ല് എന്നിവയ്ക്ക് പൊട്ടലുണ്ട്. പരിക്കുകൾക്ക് ചികിത്സ നൽകിയിട്ടില്ല. 3 വയസ്സും 6 മാസവും ആണ് കുഞ്ഞിന്റെ പ്രായം. കാലിന്റെ പൊട്ടൽ ആരോ ബലമായി പിടിച്ച് പിരിച്ച് ഉണ്ടാക്കിയതാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker