KeralaNEWS

ജലീലിനെതിരായ ലോകായുക്ത വിധി : സർക്കാരിന് കോടതിയെ സമീപിക്കാം

അഡ്വക്കറ്റ് ജനറലിന്റെതാണ് നിയമോപദേശം

കെ ടി ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ സർക്കാറിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം. അഡ്വക്കറ്റ് ജനറലിന്റെതാണ് നിയമോപദേശം. ലോകായുക്തയുടെ റിപ്പോർട്ടിനെ തുടർന്ന് മന്ത്രിസ്ഥാനം കെ ടി ജലീൽ രാജി വച്ചിരുന്നു.

ലോകായുക്തയുടെ നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ആണ് അഡ്വക്കറ്റ് ജനറൽ അറിയിച്ചിരിക്കുന്നത്. കേസിൽ സർക്കാരിന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ല. സിവിൽ കോടതിയുടേതിന് സമാനമാണ് ലോകായുക്തയുടെ നടപടിക്രമങ്ങളും. മന്ത്രിയെ നീക്കണമെന്ന് ഉടനെ തീരുമാനമെടുക്കാൻ ആകില്ല.

നിലവിൽ ജലീൽ വ്യക്തിപരമായ റിട്ട് ഹർജി ആണ് സമർപ്പിച്ചിരിക്കുന്നത്. നിയമോപദേശത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരും അടുത്തദിവസം കോടതിയെ സമീപിച്ചേക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker