CrimeNEWS

ടിജു ജോർജ് തോമസ് വനിതകളെ കുരുക്കുന്ന അഭിനവ കാസനോവ, ലൈംഗികതയും പണം തട്ടലും പ്രധാന പണി

വിവാഹ വെബ്സൈറ്റുകളിലൂടെ പെൺകുട്ടികളുമായി ബന്ധപ്പെട്ട് അവരെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുകയാണ് 33-കാരനായ ടിജു ജോർജ്ജ് തോമസ് ചെയ്യുന്നത്

വിവാഹ വെബ്സൈറ്റുകളിലൂടെ പെൺകുട്ടികളുമായി ബന്ധപ്പെട്ട് അവരെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുകയാണ് 33-കാരനായ ടിജു ജോർജ്ജ് തോമസ് ചെയ്യുന്നത്. ഗൾഫിൽ വെച്ച് ഇയാൾ പരിചയപ്പെടുകയും പിന്നീട് വഞ്ചിക്കുകയും ചെയ്ത കോട്ടയം സ്വദേശിനിയുടെ ഇടപെടലാണ് ഇയാൾ അഴിക്കുള്ളിൽ ആവാൻ കാരണം.

2012ൽ യുഎഇയിൽ ജോലി ചെയ്യുമ്പോഴാണ് മസ്കറ്റിൽ ജോലിയുള്ള ടിജു ജോർജ് തോമസ് യുവതിയുമായി വിവാഹ വെബ്സൈറ്റിലൂടെ ആലോചനയുമായി എത്തുന്നത്. യുവതി വിവാഹ മോചിത ആയിരുന്നു. അതുകൊണ്ടുതന്നെ അവിവാഹിതനായ ഒരാളുമായി ബന്ധം താൽപര്യമില്ലെന്ന് പറഞ്ഞു ഒഴിയാൻ നോക്കി. എന്നാൽ താനും വിവാഹിതനാണെന്നും ഭാര്യ ഉപേക്ഷിച്ചു പോയതാണെന്നും ഇയാൾ നുണ പറഞ്ഞു. ഇതിന്റെ ഭാഗമായി താൻ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നും തെളിവായി കയ്യിലെ മുറിവുകളും ഇയാൾ കാണിച്ചു.

പിന്നീട് വീട്ടുകാർ ഇടപെട്ട് ആലോചനകൾ മുന്നോട്ടുകൊണ്ടുപോയി. അമേരിക്കയിൽ പോകുന്നതിന്റെ ഭാഗമായി താൻ നാട്ടിലെ സ്ഥലം വിറ്റു എന്ന് യുവതി പറയുന്നു. ഇതിനിടെ ടിജുവും പിതാവും മസ്കറ്റിൽ ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടത്തി കേസിൽ പെട്ട് ജയിലിൽ ആകുന്ന സാഹചര്യമുണ്ടായി. മറ്റൊരാൾ വഞ്ചിച്ചു എന്നും നാട്ടിൽ പോകാൻ പണം വേണമെന്നും ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട മുറക്ക് യുവതി പണവും നൽകി. ഇതിനിടെ നാട്ടിലെത്തിയ യുവതി വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു.

നാട്ടിൽ എത്തിയപ്പോഴാണ് ഒരാൾ ടിജുവിനെ കുറിച്ച് പറയുന്നത്. പത്താം ക്ലാസ് മുതൽ പെൺകുട്ടികളെ പറ്റിക്കുന്നത് ആണ് ഇയാളുടെ ശീലം എന്ന് കോട്ടയം സ്വദേശിനി മനസ്സിലാക്കി. കേസ് കൊടുക്കും എന്ന് വ്യക്തമാക്കിയ യുവതി കേസ് കൊടുക്കുകയും ചെയ്തു. മസ്കറ്റിൽനിന്ന് നാട്ടിലെത്തിയ ടിജു ഒത്തുതീർപ്പിന് ശ്രമിച്ചു. തമിഴ്നാട്ടിൽ സ്ഥലം ഉണ്ടെന്നും അത് വിറ്റാൽ ഉടൻ പണം നൽകാമെന്നും കേസ് പിൻവലിക്കണമെന്നും ആയിരുന്നു ഇയാളുടെ ആവശ്യം.

അക്കാലത്താണ് ടിജു തിരുവനന്തപുരത്തുള്ള ഒരു യുവതിയുമായി വിവാഹം കഴിക്കാമെന്ന് പറഞ്ഞ് അവർക്കൊപ്പം താമസിക്കുന്നതായി അറിഞ്ഞത്. ഇതിനിടെ ടിജു വീണ്ടും ദുബായിലെത്തി. പിന്നാലെ യുവതി അബുദാബി പോലീസിന് പരാതി കൊടുത്തു. എന്നാൽ പണം നൽകാമെന്ന് കരാറെഴുതി നൽകി ഇയാൾ മുങ്ങി.

നാട്ടിലെത്തി മറ്റൊരു പെൺകുട്ടിയെ വലയിലാക്കി അവർക്കൊപ്പം താമസിച്ചു. കേരളത്തിൽ ലുക്കൗട്ട് നോട്ടീസ് ഇറങ്ങിയതോടെ ഒരു പെൺകുട്ടിയുടെ സഹായത്തോടെ ഇയാൾ മലേഷ്യയിലേക്ക് കടന്നു. തമിഴ് മാട്രിമോണി വഴി ഇയാൾ ഒരു അനാഥയെ അടക്കം 17 പേരെയാണ് പറ്റിച്ചത്. അവിടെ പേര് ജോർജ് തോമസ് എന്നായിരുന്നു. അതിൽ ഒരു പെൺകുട്ടിക്ക് സംശയം തോന്നി ഗൂഗിളിൽ തിരച്ചിൽ നടത്തിയപ്പോഴാണ് കോട്ടയം സ്വദേശിനി ഇട്ട പോസ്റ്റ് കണ്ടത്.

കോട്ടയം സ്വദേശിനി ടിജുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കയറി മുഴുവൻ സുഹൃത്തുക്കളുടെയും വിവരങ്ങൾ എടുത്തു. അങ്ങിനെ മലേഷ്യയിൽ തട്ടിപ്പിനിരയായ യുവതികളെ കണ്ടെത്തി. ഇവരിൽ ഭൂരിഭാഗം പേരെയും ഇയാൾ ലൈംഗികമായി ഉപയോഗിച്ചിരുന്നു. ഇവരെ കാര്യം പറഞ്ഞു മനസ്സിലാക്കി കേസ് കൊടുത്തതോടെ അവിടെയും അറസ്റ്റ് ഉണ്ടായി. അവിടെ മൂന്നു മാസം ജയിലിൽ കിടന്നു. ഇതിനിടെ ചെങ്ങന്നൂരിലെ കേസുമായി ബന്ധപ്പെട്ട് ഇയാളെ നാട്ടിലെത്തിച്ചു. ഇവിടെ ആദ്യം ഇയാൾ ജയിലിൽ ആയെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. ചെങ്ങന്നൂർ പോലീസ് ആണ് ടിജുവിനെ വീണ്ടും ജയിലിലാക്കിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker