CrimeNEWS

ടിജു കുരുക്കിയത് 17 പെൺകുട്ടികളെ

വിവാഹ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട 17 പെൺകുട്ടികളിൽ നിന്നായി 10 കോടിയോളം രൂപ ഇയാൾ തട്ടിയെടുത്തുവെന്ന് മലേഷ്യയിൽ കേസുണ്ട്

കുമ്പളത്ത് റിസോർട്ടിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി കൂടുതൽ പെൺകുട്ടികളെ കുരുക്കിയതായി സൂചന. 33 വയസ്സുള്ള ടിജു ജോർജ് തോമസ് മലേഷ്യയിൽ വലയിലാക്കിയത് 17 യുവതികളെ. യു എ ഇ യിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയിൽ നിന്ന് വൻതുക തട്ടിയെടുക്കുകയും ചെയ്തു.

വിവാഹ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട 17 പെൺകുട്ടികളിൽ നിന്നായി 10 കോടിയോളം രൂപ ഇയാൾ തട്ടിയെടുത്തുവെന്ന് മലേഷ്യയിൽ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മാസം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഒടുവിൽ ടിജുവിനെ കേരളത്തിലേക്ക് നാടുകടത്തിയത് ആണെന്നും വിവരമുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker