KeralaLead NewsNEWS

സ്ത്രീകളുടെ വിവാഹപ്രായം 21; തിങ്കളാഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ എതിർത്ത് കോൺഗ്രസും

സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ എതിര്‍പ്പുമായി കോണ്‍ഗ്രസും. വിവാഹപ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മറ്റ് അജണ്ടകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ബില്ലിനെ എതിര്‍ക്കണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്യുമെന്ന് സമാജ് വാദി പാര്‍ട്ടിയും എംഐഎമ്മും അറിയിച്ചു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ബിജെപി നീക്കത്തെ എതിര്‍ക്കാനാണ് സമാജ് വാദി പാര്‍ട്ടിയുടെ തീരുമാനം. അതേസമയം, നേരത്തെ മുസ്ലിംലീഗ്, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളും എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. ഡല്‍ഹിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.

Back to top button
error: