KeralaNEWS

കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ നിലവിൽ വന്നു; കടകള്‍ രാത്രി 9 മണി വരെ മാത്രം

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രമായിരിക്കും പ്രവേശനം.

പൊതുപരിപാടികളുടെ ദൈര്‍ഘ്യം കുറയ്ക്കും. ചടങ്ങുകളില്‍ ഹാളില്‍ നൂറുപേര്‍ക്ക് മാത്രമാകും പ്രവേശനം. പൊതുപരിപാടികളില്‍ ഭക്ഷണവിതരണം പാടില്ല. ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. ഇഫ്താര്‍ സംഗമത്തില്‍ അടക്കം മതപരമായ ചടങ്ങുകളില്‍ ഒത്തുചേരല്‍ ഒഴിവാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

മില്‍മ, സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ് എന്നിവ സംയുക്തമായി ഹോം ഡെലിവറി സൗകര്യം ലഭ്യമാക്കും. ടെലിമെഡിസന്‍ സംവിധാനങ്ങളില്‍ കൂടുതല്‍ സേവനം ഉറപ്പാക്കും. മെഗാ ഫെസിവല്‍ ഷോപ്പിംഗിന് നിരോധനം ഏര്‍പ്പെടുത്തി.

അതേസമയം,സംസ്ഥാനത്തിന് അകത്തുള്ള യാത്രകള്‍ക്കും സംസ്ഥാനാന്തര യാത്രകള്‍ക്കും വിലക്കില്ല ഏര്‍പ്പെടുത്തിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ജില്ലകളില്‍ കളക്ടര്‍മാര്‍ക്ക് 144 പ്രഖ്യാപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker