KeralaLead NewsNEWS

കുറുക്കന്‍മൂലയില്‍ ഇന്നും കടുവയുടെ സാന്നിധ്യം; കാല്‍പ്പാടുകള്‍ കണ്ടെത്തി

മാനന്തവാടി: വയനാട് കുറുക്കന്‍മൂലയില്‍ ഇന്നും കടുവയുടെ സാന്നിധ്യം കണ്ടെത്തി. രാവിലെ കണ്ടെത്തിയ കാല്‍പാടുകളില്‍നിന്നാണ് കടുവയുടെ സാന്നിധ്യം ഉറപ്പിച്ചത്. കുറുക്കന്‍മൂല പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു താഴെയുള്ള പ്രദേശത്തു കടുവയുണ്ടെന്നാണ് നിഗമനം.

വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം പ്രദേശത്തു തിരിച്ചില്‍ നടത്തി. കടുവയെ കണ്ട പുതിയിടത്ത് ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കടുവയെ പിടിക്കുന്നതില്‍ വനംവകുപ്പ് വീഴ്ചവരുത്തുന്നതായി ആരോപിച്ച് നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Back to top button
error: