CrimeNEWS

അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; രണ്ടാനച്ഛന്‍ അറസ്റ്റില്‍

പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ്(23) ആണ് അറസ്റ്റിലായത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതായും ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും കണ്ടെത്തി. തുടര്‍ന്നാണ് പോക്‌സോ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

കുമ്പഴ കളീയ്ക്കല്‍പടിക്ക് സമിപത്തെ വാടക വീട്ടില്‍ താമസിച്ചു വരുന്ന തമിഴ്‌നാട് രാജപാളയം സ്വദേശികളായ ദമ്പതികളില്‍ യുവതിയുടെ ആദ്യ വിവാഹത്തിലുള്ള രണ്ട് കുട്ടികളില്‍ മൂത്ത മകളായ അഞ്ചു വയസ്സുകാരിയാണ് കഴിഞ്ഞ 5ന് കൊല്ലപ്പെട്ടത്. ജോലിക്കു പോകാതെ വീട്ടിലിരുന്ന് മയക്കുമരുന്നും മദ്യവും ഉപയോഗിച്ചു വന്ന പ്രതി ഭാര്യയെയും ഈ പെണ്‍കുഞ്ഞിനെയും നിരന്തരം മര്‍ദിക്കുമായിരുന്നു. കുട്ടിയെ വീട്ടിലിരുത്തിയാണ് യുവതി പകല്‍ ജോലിക്കു പോയിരുന്നത്.

സംഭവ ദിവസം ഇവരുടെ കൂടെ താമസിച്ചിരുന്ന അമ്മ രാവിലെ വോട്ട് ചെയ്യാന്‍ തമിഴ്‌നാടിനു പോയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങി എത്തിയ യുവതി കണ്ടത് കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതാണ്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അലക്‌സാണ് കുറ്റവാളിയെന്ന് കണ്ടെത്തിയത്. പിന്നീട് ഇയാളെ സംഭവദിവസം തന്നെ വാടകവീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത് മടങ്ങുമ്പോള്‍ കുമ്പഴ വച്ച് ഇയാള്‍ പോലീസ് വാഹനത്തില്‍നിന്നും പുറത്തു ചാടുകയായിരുന്നു. ജീപ്പിന്റെ ചില്ല് തകര്‍ത്ത് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇയാളെ കീഴ്‌പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.

മയക്കു മരുന്നിന്റെയും ലഹരിയില്‍ ആയിരുന്നതിനാല്‍ രാത്രി വൈകി 2 മണിയോടെയാണ് അലക്‌സിനെ വിശദമായ ചോദ്യം ചെയ്യല്‍ നടത്താന്‍ പൊലീസ് ശ്രമിച്ചത്. ഇതിനിടെ വിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തു ചാടിയ ഇയാള്‍ ഓടി മറയുകയായിരുന്നു. പിന്നീട് തിങ്കഴാഴ്ച പുലര്‍ച്ചെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തുണ്ടുമണ്‍കരയിലെ ചതുപ്പ് നിലത്തില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker