IndiaNEWS

അത്ഭുതപ്പെടുത്തുന്ന അക്ഷർധാം ക്ഷേത്രം

നസ്സിന്റെ കോണിൽ മായാതെ നിൽക്കുന്ന അനവധി കാഴ്ചകളുടെ നിധികുംഭമാണ് ഡൽഹി.അതിലൊന്നാണ് അക്ഷർധാം ക്ഷേത്രം.അതിശയിപ്പിക്കുന്ന കാഴ്ചകൾ കൊണ്ട് പ്രശസ്തമായ ദേവാലയമാണിത്. കലയുടെ ദേവത കനിഞ്ഞനുഗ്രഹിച്ച ആയിരക്കണക്കിന് കലാകാരന്മാരുടെ മാന്ത്രിക വിരലുകൾ പതിഞ്ഞ ശില്പചാതുരിയുടെ വിസ്മയതീരം.
2007 ഡിസംബർ 17-ന് ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയ ക്ഷേത്രം കാണാൻ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്.യമുന നദി തീരത്ത് നിലകൊള്ളുന്ന ഈ ക്ഷേത്രം സ്വാമിനാരായണ അക്ഷർധാം, ഡൽഹി അക്ഷർധാം എന്ന പേരുകളിലും അറിയപ്പെടുന്നു.
കല്ലിൽ തീർത്ത സ്വാമി നാരായണന്റെ ശില്പവും, ഇന്ത്യാചരിത്രവുമായി ബന്ധപ്പെട്ട അനവധി പ്രദർശനങ്ങളും ഒരു വലിയ സംഗീതധാരയന്ത്രവുമൊക്കെ ക്ഷേത്രത്തിന്റെ മാറ്റുകൂട്ടുന്നു. കൊത്തുപണികളോടു കൂടിയ 234 തൂണുകൾ, 9 കുംഭഗോപുരങ്ങൾ, 20000 മൂർത്തീശിൽപങ്ങൾ, ഹിന്ദു സന്യാസികളുടെ പ്രതിമകളും അടിത്തറയായി 148 ആനകളുടെ പ്രതിമകൾ അടങ്ങുന്ന ഗജേന്ദ്രപീഠവുമൊക്കെയാണ് ക്ഷേത്രത്തിലെ മറ്റു ആകർഷണങ്ങൾ….
2005 നവംബര്‍ ആറിനാണ് ഈ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുത്തത്. 2007‌ല്‍ ക്ഷേത്രം ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തു.മധു‌രയിലെ മീനാക്ഷി ക്ഷേത്രവും ശ്രീരംഗത്തിലെ ശ്രീ‌രംഗ നാഥ ക്ഷേത്രവും തിരുവണ്ണാമലയിലെ അണ്ണമല ക്ഷേത്രവും ഇന്ത്യയിലെ വലിപ്പമുള്ള ക്ഷേത്ര സമുച്ഛയമാണെങ്കിൽ ഏറ്റവും വലിയ ക്ഷേത്രം എന്ന നിലയിലാണ് അക്ഷര്‍ധാം  ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുന്നത്.അക്ഷർധാമിന്റെ മനോഹാരിത വാക്കുകളിൽ വർണ്ണിക്കാനാവില്ല.
മനോഹര സൗധത്തിന്റെ ദൃശ്യചാരുത നേരിട്ടു തന്നെ അനുഭവിച്ചറിയേണ്ട ഒന്നുതന്നെയാണ്.ഡൽഹിയിലെ പ്രശസ്തമായ ഐടിഓയ്ക്കും ഇന്ദ്രപ്രസ്ഥ മെട്രോ റെയിൽവെ സ്റ്റേഷനും ഇടയിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Back to top button
error: