Big Breaking

മത്സ്യബന്ധനത്തിനുപോയ ബോട്ടില്‍ കപ്പലിടിച്ച് 2 തൊഴിലാളികള്‍ മരിച്ചു, 9 പേരെ കാണാതായി

ബേപ്പൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിനുപോയ ബോട്ടില്‍ കപ്പലിടിച്ച് 2 തൊഴിലാളികള്‍ മരിച്ചു. 9 പേരെ കാണാതായി. കാണാതായവര്‍ക്കായി മംഗളൂരു തീരസംരക്ഷണ സേനയും തീരദേശ പൊലീസും തിരച്ചില്‍ നടത്തുന്നുണ്ട്. രക്ഷപ്പെടുത്തിയ 2 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗളൂരുവിനു 60 നോട്ടിക്കല്‍ മൈല്‍ അകലെ കഴിഞ്ഞ രാത്രിയാണ് അപകടം. 11നു രാത്രി ബേപ്പൂര്‍ ഹാര്‍ബറില്‍നിന്നു 14 തൊഴിലാളികളുമായി പോയ റബ്ബ ബോട്ടിലാണ് കപ്പല്‍ ഇടിച്ചത്. ബേപ്പൂര്‍ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. തമിഴ്‌നാട് കുളച്ചല്‍, ഒഡിഷ, ബംഗാള്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker