LIFEMovie

സസ്പെൻസ് ത്രില്ലർ ചിത്രവുമായ് സേതു

സിനിമ ആസ്വാദകരുടെ ഇഷ്ട തിരക്കഥാകൃത്താണ് സേതു. ചോക്ളേറ്റ്, സീനിയേഴ്സ്, മല്ലു സിംഗ്, കസിൻസ്, കുട്ടനാടൻ ബ്ലോഗ് തുടങ്ങി നിരവധി ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ്. നർമ്മത്തിൽ ചാലിച്ച് കഥകൾ പറഞ്ഞ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സേതുവിൻ്റെ പുതിയ സിനിമയാണ് “എതിരെ” .ഇക്കുറി കോമഡി ട്രാക്കിൽ നിന്ന് മാറി സസ്പെൻസ് ത്രില്ലറുമായാണ് സേതു എത്തുന്നത്. എതിരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

പൊറിഞ്ചു മറിയം ജോസിന് ശേഷം ശക്തമായ കഥാപാത്രമായ് നൈല ഉഷ അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് “എതിരെ”.സേതു, തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന എതിരെ സംവിധാനം ചെയ്യുന്നത് നവാഗതനായ അമൽ കെ ജോബിയാണ് .ഗോകുൽ സുരേഷ് നായകനാവുന്ന ചിത്രത്തിൽ റഹ്മാനാണ് മറ്റൊരു പ്രധാന അഭിനേതാവ്. ധാരാളം ട്വിസ്റ്റുകളോടെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസ് ത്രില്ലർ ശൈലിയിലാണ് സേതു തൻ്റെ പുതിയ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ശേഷം അഭിഷേക് ഫിലിംസ് മലയാളത്തിൽ ചെയ്യുന്ന സിനിമയാണ് എതിരെ. ഈ ചിത്രം കൂടാതെ ഖജ്റാഹോഡ്രിംസ്, മഹേഷും മാരുതിയും തുടങ്ങി രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് സേതുവിൻ്റേതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുനത്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker