KeralaNEWS

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നടപടി പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ്‌ സ്വാഗതാര്‍ഹമെന്നു ‌ എൽഡിഎഫ്‌ കൺവീനർ

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നടപടി പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ്‌ സ്വാഗതാര്‍ഹമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നടപടി പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ്‌ സ്വാഗതാര്‍ഹമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്‌. അത്‌ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌. ബിജെപിയുടെ താല്‍പ്പര്യമനുസരിച്ച്‌ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢനീക്കമാണ്‌ കേന്ദ്ര നിയമമന്ത്രാലയം നടത്തിയത്‌. കേന്ദ്രഗവണ്‍മെന്റിന്റെ താല്‍പ്പര്യങ്ങള്‍ക്ക്‌ കീഴടങ്ങുകയാണ്‌ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ചെയ്‌തത്‌.

തെരഞ്ഞെടുപ്പ് നടത്തുക എന്ന ജനാധിപത്യ ചുമതലയില്‍ നിന്ന് വിജ്ഞാപനത്തിന് ശേഷം കമ്മീഷന്‍ മാറിയ  അത്യപൂര്‍വ്വ കാഴ്ചയാണ്‌ നാം കണ്ടത്‌. സാധാരണ ഗതിയിലുള്ള തെരഞ്ഞെടുപ്പ് നിയമം  ഇക്കാര്യത്തില്‍ പാലിക്കപ്പെട്ടില്ല  എന്നതിനാലാണ് സിപിഐ എം കേരള ഹൈക്കോടതിയെ  സമീപിച്ചത്. ഈ സമീപനത്തെ കോണ്‍ഗ്രസ്  വിമര്‍ശിച്ചില്ല. അതാണ് അത്ഭുതപ്പെടുത്തിയത്. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സിപിഐമ്മിന് സൂചിപ്പിക്കാനുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker