KeralaNEWS

പാനൂര്‍ കേസ്; പ്രതി രതീഷ് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മറ്റുപ്രതികള്‍ക്കൊപ്പം: തെളിവുകള്‍ പുറത്ത്

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ രണ്ടാംപ്രതി രതീഷ് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ മറ്റുപ്രതികള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് തെളിവ്. മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ചെക്യാടുള്ള ആളൊഴിഞ്ഞ പറമ്പില്‍ നാലാം പ്രതിയായ ശ്രീരാഗിനൊപ്പം കുറച്ചധികം സമയം രതീഷ് ചെലവഴിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. രതീഷിന്റെ മൊബൈല്‍ നമ്പറിലേക്ക് വന്ന ഫോണ്‍ കോളുകളും പൊലീസ് പരിശോധിച്ചു.

അതേസമയം, മരണത്തിന് മുമ്പ് രതീഷിന്റെ ആന്തരാവയവങ്ങള്‍ക്ക് പരിക്കേറ്റന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്. മാത്രമല്ല ശ്വാസകോശത്തിന് അമിത സമ്മര്‍ദമുണ്ടായതായി കണ്ടെത്തി. ഇതു സാധാരണ ആത്മഹത്യയില്‍ സംഭവിക്കുന്നതിനേക്കാള്‍ ഗുരുതരമായ പരുക്കാണ് എന്നതാണ് കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്താന്‍ കാരണമായത്.ഇതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.

സിപിഎം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗമായ രതീഷിനെ (35) വെള്ളിയാഴ്ച വൈകിട്ടാണ് വളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാലിക്കുഴമ്പ് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം രതീഷ് ഒളിവില്‍ പോയിരുന്നു. രതീഷിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker