IndiaNEWS

ജാമ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് വേ​ണ​മെ​ന്ന അ​ബ്ദു​ൾ നാ​സ​ർ മ​അ​ദനി​​യു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്ന് ജ​സ്റ്റീ​സ് വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യ​ൻ പിന്മാറി

ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് വേ​ണ​മെ​ന്ന പി​ഡി​പി നേ​താ​വ് അ​ബ്ദു​ൾ നാ​സ​ർ മ​അ​ദനി​​യു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്നും സു​പ്രീം​കോ​ട​തി ജ​ഡ്ജി പി​ന്മാ​റി. ജ​സ്റ്റീ​സ് വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യ​നാ​ണ് പി​ന്മാ​റി​യ​ത്.

അ​ഭി​ഭാ​ഷ​ക​നാ​യി​രി​ക്കെ 2003ൽ ​മ​അ​ദനി​​ക്കു വേ​ണ്ടി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ട്ടു​ണ്ടെ​ന്ന് വി. ​രാ​മസു​ബ്ര​ഹ്മ​ണ്യ​ൻ വ്യ​ക്ത​മാ​ക്കി. കോ​യ​മ്പ​ത്തൂ​ർ സ്ഫോ​ട​ന കേ​സി​ലാ​ണ് ഹാ​ജ​രാ​യ​ത്.

ബം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സി​ലെ ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് വേ​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ഹ​ർ​ജി മ​റ്റൊ​രു ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​മെ​ന്ന് വി.​രാ​മ​സു​ബ്ര​ഹ്മ​ണ്യ​ൻ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മ​അ​ദ്നി​ക്ക് ജാ​മ്യ​വ്യ​വ​സ്ഥി​ൽ ഇ​ള​വ് ന​ൽ​ക​രു​തെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​അ​ദനി കേ​ര​ള​ത്തി​ൽ പോ​യാ​ൽ കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്നും സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker