IndiaNEWS

മഹാരാഷ്ട്രയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും കോവിഡ് ആശുപത്രികളാക്കും, 10, 12-ാം ക്ലാസ്‌ പരീക്ഷകള്‍ മാറ്റിവച്ചു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും കോവിഡ് ആശുപത്രികളാക്കാന്‍ ഒരുങ്ങുന്നു.അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളിൽ മൂന്ന് ജംബോ ഫീൽഡ് ആശുപത്രികൾ ആരംഭിക്കുമെന്നും ഫോർ സ്റ്റാർ, ഫെവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അറിയിച്ചു.

നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലാണ് ഈ സൗകര്യങ്ങള്‍ സ്ഥാപിക്കുക. 200 ഐസിയു കിടക്കകളും, 70 ശതമാനം ഓക്‌സിജന്‍ കിടക്കകളും ഉള്‍പ്പെടെ 2000 കിടക്കകള്‍ ഉണ്ടാകുമെന്ന് ബിഎംസി മേധാവി ഇക്ബാല്‍ സിങ് ചൗഹാന്‍ പറഞ്ഞു.നിര്‍ധനരായ രോഗികള്‍ക്ക് കൂടുതല്‍ കിടക്കകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വാര്‍ റൂമുകളുടെയും ജംബോ ഫീല്‍ഡ് ആശുപത്രികളുടെയും പ്രവര്‍ത്തനത്തിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മഹാരാഷ്ട്രയില്‍ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ മാറ്റിവച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മേയ് അവസാനത്തോടെയും പത്താം ക്ലാസ് പരീക്ഷ ജൂണ്‍ മാസത്തിലും നടത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗൈക്വാദ് ട്വിറ്ററിലീടെ അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ പരീക്ഷ നടത്താന്‍ അനുയോജ്യമല്ലെന്നും വിദ്യാര്‍ഥികളുടെ ആരോഗ്യമാണ് തങ്ങളുടെ മുന്‍ഗണനയെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker